തമിഴ്നാട്ടില്‍ 9,674 കോവിഡ് രോഗികള്‍; വ്യാപനം അതിതീവ്രം; വ്യാഴാഴ്ച രണ്ടു മരണം

ചെന്നൈ: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന തമിഴ്നാട്ടില്‍ പുതുതായി 447 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികള്‍ 9,674 ആയി. തലേ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത് ആശ്വാസമായി.

വ്യാഴാഴ്ച രണ്ടു പേരാണു സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ മരണം 66 ആയി. വ്യാഴാഴ്ച രോഗം കണ്ടെത്തിയ കേസുകളില്‍ 363 ചെന്നൈയിലാണ്. ഇതോടെ ചെന്നൈയില്‍ ആകെ രോഗികളുടെ എണ്ണം 5,625 ആയി.

സംസ്ഥാനത്ത് 64 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 2,240 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

Content Highlight: Covid Virus spread over Tamil Nadu leads 9724 cases

LEAVE A REPLY

Please enter your comment!
Please enter your name here