ഇസ്രായേലിലെ ചൈനീസ് സ്ഥാനപതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

Chinese ambassador to Israel found dead at home

ഇസ്രയേലിലെ ചൈനീസ് സ്ഥാനപതി ഡൂ വേയിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടെല്‍ അവീവിലെ അപ്പാര്‍ട്ട്‌മെൻ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു. അതേസമയം, ഡൂവിൻ്റേത് സ്വാഭാവിക മരണമാണെന്നും രാത്രി ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഫെബ്രുവരിയിലാണ് ഇദ്ദേഹം ഇസ്രായേലിൽ ചൈനീസ് അംബാസിഡറായി നിയമിക്കപ്പെടുന്നത്. നേരത്തെ ഇദ്ദേഹം ഉക്രൈനിലെ ചൈനീസ് വക്താവ് സ്ഥാനം വഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേൽ സന്ദര്‍ശനത്തിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ ചൈനയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഇസ്രായേലിലെ ചൈനീസ് എംബസി പ്രതികരിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈന ലോകത്ത് നിന്ന് മറച്ചു വെച്ചുവെന്ന പരാമര്‍ശം അസംബന്ധമാണെന്നായിരുന്നു ചൈനീസ് എംബസി പ്രതികരിച്ചത്.

content highlights: Chinese ambassador to Israel found dead at home