ഹെെടെക് ആയുധ നിർമാണത്തിന് ഇന്ത്യയും ഇസ്രായേലും കെെകോർക്കുന്നു; സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ധാരണ

India, Israel to co-develop Hi-tech Weapon Systems

കൂടുതൽ ഹെെടെക് ആയുധങ്ങൾ നിർമിക്കാൻ ഇന്ത്യയും ഇസ്രയേലും കെെകോർക്കുന്നു. ഇങ്ങനെ നിർമിക്കുന്ന ആയുധങ്ങൾ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാനും പദ്ധതിയിടുന്നുണ്ട്. വിപുലമായ പ്രതിരോധ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒരു സബ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് സെക്രട്ടറി സഞ്ജയ് ജാജുവും ഇസ്രായേലിൽ നിന്നുള്ള ഏഷ്യ-പസഫിക് ഡയറക്ടർ ഇയൽ കാലിഫും ചേർന്നാണ് സബ് വർക്കിംഗ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്.

സാങ്കേതിക വിദ്യകളുടെ കെെമാറ്റം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ആയുധങ്ങളുടെ കയറ്റുമതി, നിർമാണം, സാങ്കേതിക സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളിൽ ഒരുമിച്ചുള്ള പ്രവർത്തനമാണ് ഈ സബ് ഗ്രൂപ്പിൻ്റെ ലക്ഷ്യം. വർഷങ്ങളായി ഇന്ത്യയ്ക്ക് ആയുധം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ നാലിൽ ഇസ്രായേലും ഉൾപ്പെടുന്നുണ്ട്. ഒരോ വർഷവും ഒരു ബില്യൺ ഡോളർ വിലമതിക്കുന്ന സെെനിക ആയുധങ്ങളാണ് ഇസ്രായേൽ വിൽപന ചെയ്യുന്നത്. ഇന്ത്യയിൽ പ്രതിരോധ വ്യവസായം ശക്തമാകുന്നതോടെ ഗവേഷണ വികസന ഉത്പാദന പദ്ധതികൾ ആരംഭിക്കേണ്ടതുണ്ടെന്ന് വിദഗ്ദർ പറഞ്ഞിരുന്നു.  

content highlights: India, Israel to co-develop Hi-tech Weapon Systems