ലോകത്ത് കൊവിഡ് മരണം 3.15 ലക്ഷം കടന്നു;  അമേരിക്കയിൽ മാത്രം 90,000 കടന്ന് കൊവിഡ് മരണം

global covid cases 48 lakhs, US Death toll crosses 90,000

ലോകത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,658 ആയി. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. ഇതുവരെ 48,01,510 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. 26.26 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ മാത്രം ലോകമാകമാനം 3,618 പേരാണ് മരിച്ചത്. 82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസിൽ കൊവിഡ് മരണം 90,000 കടന്നു. 90,978 പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ് രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മാത്രം മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള റഷ്യയിൽ ആകെ രോഗികൾ 2,81,752 ആണ്. 2,631 പേർക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചത്. ബ്രസീലിൽ 485 പേര്‍ ഇന്നലെ മരിച്ചു. 

യുകെയിൽ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലുമായി 170 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 34,636 ആയി. ഇറ്റലിയിൽ 31,908 പേർ ഇതുവരെ മരിച്ചപ്പോൾ ഫ്രാൻസിൽ 28,108 ആയി മരണനിരക്ക് ഉയർന്നു. ഇന്നലെ മാത്രം ഫ്രാൻസിൽ 483 പേരാണ് മരണത്തിനു കീഴടങ്ങിയത്. സ്പെയിനിൽ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 87 പേർ. രണ്ടുമാസത്തിനുള്ളിൽ ആദ്യമായാണ് സ്പെയിനിൽ മരണനിരക്ക് നൂറിൽ താഴെയെത്തുന്നത്. സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 27,650 ആണ്.

content highlights: global covid cases 48 lakhs, US Death toll crosses 90,000