ബംഗളൂരു: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയുടെ വിലക്ക്. മേയ് 31 വരെയാണ് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദീയൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് ഞായറാഴ്ചകളില്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും യെദീയൂരപ്പ അറിയിച്ചു. സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കും. എല്ലാ കടകളും തുറക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം ധാരണയോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കാമെന്നാണ് കേന്ദ്ര നിലപാട്. ഇതിനിടെയാണ് കര്‍ണാടകയുടെ വിലക്ക്.
Content Highlight: Karnataka banned four States including Kerala till May 31