മധ്യപ്രദേശിൽ കമൽനാഥിനേയും മകനേയും കാണ്മാനില്ലെന്ന പോസ്റ്ററുകൾ വ്യാപകം

‘Missing’ posters of Kamal Nath, his son appear in MP’s Chhindwara

മധ്യപ്രദേശിൽ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ കാണ്മാനില്ലെന്ന പോസ്റ്ററുകള്‍ വ്യാപകം. ചിന്ദ്വാരയിലെ കളക്ടറേറ്റ്, തഹസീല്‍ദാറുടെ ഓഫീസ്, പാര്‍ക്കുകള്‍ തുടങ്ങിയവയ്ക്ക് സമീപമാണ് പോസ്റ്ററുകള്‍ പതിപിച്ചിരിക്കുന്നത്. ആരാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

കമല്‍നാഥിനെയും അദ്ദേഹത്തിൻ്റെ മകനും എം.പിയുമായ നകുല്‍ നാഥിനെയും കാണാനില്ലെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഇരുവരെയും കണ്ടെത്തുന്നവര്‍ക്ക് 21,000 രൂപ പ്രതിഫലവും പോസ്റ്ററില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ നിങ്ങളെ അന്വേഷിക്കുന്നു എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.

ചിന്ദ്വാര വിധാന്‍ ഭവനിലെ എം.എല്‍.എയാണ് കമല്‍നാഥ്. ചിന്ദ്വാര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് കമൽനാഥിൻ്റെ മകൻ നകുൽ. വിഷയത്തില്‍ പൊലീസില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

content highlights: ‘Missing’ posters of Kamal Nath, his son appear in MP’s Chhindwara