3000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഊബർ; 45 ഓഫീസുകളും അടച്ചുപൂട്ടും

Uber To Lay Off 3,000 Workers In Second Job Cut This Month

കൊവിഡ് പശ്ചാത്തലത്തിൽ മൂവായിരം ജീവനക്കാരെക്കൂടി പിരിച്ചു വിടുകയാണെന്ന് ഓൺലൈൻ ടാക്സി സംരംഭകരായ ഊബർ അറിയിച്ചു. ജീവനക്കാർക്ക് അയച്ച കത്തിലാണ് ഊബർ സി.ഇ.ഒ ദാര കൊറോഷി ഈക്കാര്യം അറിയിച്ചത്. മെയ് മാസം ആദ്യം 3700 ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിന് പുറമെയാണ് ഊബറിൻ്റെ പുതിയ തീരുമാനം. ഇതോടെ 25 ശതമാനം ജീവനക്കാരെയാണ് കൊവിഡ് പശ്ചാത്തലത്തിൽ ഊബർ ഇതുവരെ മുന്നറിയിപ്പുകളൊന്നുമില്ലാതെ പിരിച്ചുവിട്ടത്. 

ആ​ഗോളതലത്തിൽ 45 ഓഫീസുകൾ അടച്ചു പൂട്ടാനും ഊബർ തീരുമാനിച്ചിട്ടുണ്ട്. സെൽഫ് ഡ്രൈവ് കാറുകളുടെയും മറ്റ് നൂതന സാങ്കേതിക വിദ്യയുടെയും പരീക്ഷണങ്ങൾ നടത്തുന്ന സാൻഫ്രാൻസിസ്കോയിലെ ഓഫീസും ഊബർ അടച്ചു പൂട്ടും. 2020ൽ പ്രവർത്തന ചെലവ് പതിനായിരം ലക്ഷമായി ചുരുക്കാനാണ് ഊബർ ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. ഏകദേശം 28,600 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്തിരുന്നത്. ഇവരിൽ നിന്നാണ് 25 ശതമാനം ജീവനക്കാരെ കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ഊബർ പിരിച്ചുവിട്ടത്. 

content highlights: Uber To Lay Off 3,000 Workers In Second Job Cut This Month