ഗള്‍ഫില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; പെരുന്നാള്‍ ഒത്തുചേരലുകള്‍ക്ക് കര്‍ശന വിലക്ക്

സൗദി അറേബ്യ: 22 പേര്‍ കൂടി മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് മരണ സംഖ്യ 777 ആയി. 6500ഓളം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം പിന്നിട്ടു. പെരുന്നാളിന്റെ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകള്‍ക്കും സൗദി കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി.

മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയിലെ സ്ഥിതിയില്‍ ഒട്ടും മാറ്റമില്ല. 10 മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത സൗദിയില്‍ മരണ സംഖ്യ 351ല്‍ എത്തി. രോഗികളുടെ എണ്ണമാകട്ടെ 65,000 കവിഞ്ഞു. കുവൈത്തില്‍ 5 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 129 ആയി. യു.എ.ഇയില്‍ നാലും ഒമാനില്‍ രണ്ടും ഖത്തറില്‍ ഒരാളും കൂടി കോവിഡിന് കീഴടങ്ങി. 1554 പേര്‍ക്കാണ് ഖത്തറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31,000 കടന്നു. 1041 പേര്‍ക്ക് കൂടി രോഗം ഉറപ്പിച്ചതോടെ കുവൈത്തില്‍ രോഗികളുടെ എണ്ണം 18000 കവിഞ്ഞു. 894 കോവിഡ് കേസുകള്‍ കൂടിയായതോടെ യു.എ.ഇയില്‍ രോഗികളുടെ എണ്ണം 26,000 കവിഞ്ഞു. ഒമാനില്‍ 327ഉം ബഹ്‌റൈനില്‍ 147ഉം പേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഗള്‍ഫില്‍ കോവിഡ് പൂര്‍ണമായി സുഖപ്പെടുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു എന്നത് മാത്രമാണ് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. രോഗം ഭേദപ്പെട്ടവരുടെ എണ്ണം അറുപത്തി ആറായിരമായി ഉയര്‍ന്നു. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പുറത്തിറങ്ങുമ്‌ബോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. പെരുന്നാള്‍ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകളും വിലക്കി.

Content Highlight: Increasing number of Covid patients in Gulf leads to Strict ban on festive gatherings

LEAVE A REPLY

Please enter your comment!
Please enter your name here