കൊവിഡിനെതിരായ വാക്സിൻ പരീക്ഷിച്ചവരിൽ പ്രതിരോധശേഷി വർധിച്ചുവെന്ന് ചെെനീസ് ഗവേഷകർ; വാക്സിൻ വികസനത്തിൽ മുന്നേറ്റവുമായി ചൈന

Coronavirus Vaccine in China Shows Promising Results on People, Immune Cells Developed in 2 Weeks

കൊവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിൻ്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ​ഗവേഷകർ. ചൈനയിൽ കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്സിൻ രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിച്ചുവെന്ന് ​ഗവേഷകർ പറഞ്ഞു. ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെങ്ചായ് ഷുവിൻ്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

പതിനെട്ട് മുതൽ അറുപത് വയസ്സുവരെയുള്ള 108 പേരിലായിരുന്നു ആദ്യഘട്ട പരീക്ഷണം. ഇവരിൽ ഭൂരിപക്ഷം പേരിലും രോ​ഗ പ്രതിരോധശേഷി വർധിച്ചുവെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ 28 ദിവസത്തിനുള്ളിൽ സാർസ് കോവ്–2 വൈറസിനെതിരായ ആൻ്റിബോഡി സൃഷ്ടിക്കപ്പെട്ടുവെന്നും 6 മാസത്തിനുള്ളിൽ അന്തിമഫലം ലഭിക്കുമെന്നും അധികൃതർ പറയുന്നു. ആദ്യ പരീക്ഷണഘട്ടത്തിൻ്റെ ഫലം അന്താരാഷ്ട്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാക്സിൻ പൂർണ വിജയമാണെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ചൈനയിലെ ​ഗവേഷകർ അറിയിച്ചു. അതേസമയം വാക്സിൻ പരീക്ഷിച്ച 80 ശതമാനം ആളുകളിലും പാർശ്വഫലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പനി,തളർച്ച, തലവേദന തുടങ്ങിയ പരാർശ്വഫലങ്ങളാണ് ഭൂരിഭാ​ഗം പേരിലും കണ്ടത്. രണ്ടാംഘട്ടത്തിൽ ആയിരം പേരിലായിരിക്കും പരീക്ഷണം നടത്തുക.

content highlights: Coronavirus Vaccine in China Shows Promising Results on People, Immune Cells Developed in 2 Weeks

LEAVE A REPLY

Please enter your comment!
Please enter your name here