റിലീസായ സിനിമകളുടെ കുടിശ്ശിക തീർക്കാതെ സിനിമ നല്‍കില്ലെന്ന് വിതരണക്കാര്‍; തിയറ്ററുകൾക്ക് വീണ്ടും പ്രതിസന്ധി

Dispute between theatre owners and distributors over film release 

ഓണ്‍ലൈന്‍ റിലീസിന്‍റെ പേരില്‍ പ്രതിസന്ധിയിലായ തിയറ്ററുകള്‍ക്ക് വീണ്ടും തിരിച്ചടിയായി വിതരണക്കാരുടെ പുതിയ തീരുമാനം. റിലീസ് ചെയ്ത സിനിമകളുടെ വിഹിതം നല്‍കിയില്ലെങ്കില്‍ തിയറ്റര്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് വിതരണക്കാർ അറിയിച്ചു. ഇരുപത്തിയേഴര കോടിയോളം രൂപയുടെ കുടിശ്ലിക ഉടന്‍ നല്‍കണമെന്നാണ് ആവശ്യം.

പ്രതിസന്ധി ശരിവയ്ക്കുന്ന ലിബര്‍ട്ടി ബഷീറിൻ്റെ ശബ്ദരേഖ പുറത്തുവന്നു. താന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ തലപ്പത്ത് ഇരുന്നപ്പോഴുള്ള സ്ഥിതിയല്ല ഇപ്പോഴുള്ളതെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നത് ഇതില്‍ വ്യക്തമാണ്. അതേസമയം, സിനിമ റിലീസ് ചെയ്യാനാകാത്തതില്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് ആൻ്റോ ജോസഫ് ഫിലിം ചേംബറിനു കത്തു നല്‍കി. റിലീസ് ചെയ്ത ചിത്രങ്ങളുടെ വിഹിതം തിയറ്ററുകള്‍ നല്‍കിയില്ലെന്നു കത്തില്‍ പറയുന്നു. ആൻ്റോയുടെ കത്ത് ബുധനാഴ്ച ഫിലിം ചേംബര്‍ യോഗം പരിഗണിക്കുമെന്നാണ് വിവരം.

content highlights: Dispute between theatre owners and distributors over film release