മലേറിയയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്ന കൊവിഡ് രോഗികളിൽ മരണസാധ്യത കൂടുതലെന്ന് പഠനം

Trump drug hydroxychloroquine raises death risk in Covid patients, study says

കൊവിഡിനെ പ്രതിരോധിക്കാന്‍ മലേറിയയ്ക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നതു മൂലം മരണം കൂടുകയാണെന്നാണ് പുതിയ പഠനം. കൃത്യമായ ഗവേഷണ പദ്ധതികളില്ലാതെ കൊവിഡ്-19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കരുത് എന്നാണ് ശാസ്തജ്ഞര്‍ പറയുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഡിസംബര്‍ 20 മുതല്‍ ഏപ്രില്‍ 14 വരെ ഈ മരുന്ന് ആൻ്റിബയോട്ടിക്കിന് ഒപ്പമോ അല്ലാതെയോ കഴിച്ച 671 ആശുപത്രികളില്‍ നിന്നുള്ള 96,000 രോഗികളുടെ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്. ഈ മരുന്ന് കഴിക്കുന്നവരിലെ മരണസംഖ്യ ഇത് കഴിക്കാത്തവരിലേക്കാള്‍ കൂടുതലാണ് എന്നാണ് പഠനം കണ്ടെത്തിയത്.

കൊവിഡിനെ ചികിത്സിക്കാന്‍ ഈ മരുന്ന് കഴിക്കുന്ന ആറു പേരില്‍ ഒരാള്‍ മരിക്കുന്നു എന്നും ആൻ്റിബയോട്ടിക്കിനൊപ്പം ക്ലോറോക്വിന്‍ കഴിക്കുന്ന അഞ്ചു പേരില്‍ ഒരാളും ആൻ്റിബയോട്ടിക്കിനൊപ്പം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്ന നാലില്‍ ഒരാളും മരിക്കുന്നു എന്നാണ് പഠനം പറയുന്നത്. അതേ സമയം, കൊവിഡ് ബാധിച്ച രോഗികളില്‍ ഈ മരുന്ന് കഴിക്കാത്തവരിലുള്ള മരണസംഖ്യ 11-ല്‍ ഒന്ന് മാത്രമാണ്.

ഹൈഡ്രോക്‌സിക്ലോറോക്വിനും അതിൻ്റെ പഴയ രൂപമായ ക്ലോറോക്വിനും യാതൊരു ക്ലിനിക്കല്‍ ട്രയലുമില്ലാതെയാണ് ആറ് ഭൂഖണ്ഡങ്ങളില്‍ ഉപയോഗിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ മലേറിയയ്ക്കുള്ള മരുന്നിന് സാധിക്കുമെന്ന പ്രചരണത്തെ തുടര്‍ന്ന് വലിയ തോതിലാണ് ഇതിനുളള ആവശ്യം വര്‍ധിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കൂടാതെ കൊറോണയെ നേരിടാന്‍ താന്‍ മുടങ്ങാതെ മലേറിയയെ പ്രതിരോധിക്കുന്ന മരുന്ന് കഴിക്കാറുണ്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും പറഞ്ഞിരുന്നു. എന്നാൽ രോഗം ഭേദഗമാക്കുമെന്ന തെളിവുകളില്ലാതെയാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് ശുപാര്‍ശ ചെയ്യുന്നത്. ഈ മരുന്ന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതാണ്. മലേറിയ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതില്‍ ഈ മരുന്ന് ഫലപ്രദമായേക്കും. എന്നാല്‍ കൊവിഡ്-19 എന്നത് പൂര്‍ണമായും വ്യത്യസ്തമായ രോഗമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

content highlights: Trump drug hydroxychloroquine raises death risk in Covid patients, study says