തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 805 പേർക്ക് കൊവിഡ്; ആകെ 118 മരണം

Tamil Nadu's Covid-19 count crosses 17,000-mark after record spike in cases

തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 805 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,082 ആയി. ഇന്ന് മാത്രം 7 പേരാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം ഇതോടെ 118 ആയി. 8,230 പേർ വിവിധ ആശുപത്രികളിൽ ഇപ്പോൾ ചികിത്സയിണ്ട്. 407 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 8,731 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത്

ചെന്നൈയില്‍ 549 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 93 പേര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 87 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ സംസ്ഥാനം തമിഴ്നാടാണെന്ന് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ അവകാശപ്പെട്ടു. സംസ്ഥാനത്തെ നാല് ലക്ഷം പേരുടെ സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിരവധി ജില്ലകളില്‍ ഇപ്പോള്‍ കൊവിഡ് നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

content highlights: Tamil Nadu’s Covid-19 count crosses 17,000-mark after record spike in cases

LEAVE A REPLY

Please enter your comment!
Please enter your name here