തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 646 പുതിയ കൊവിഡ് കേസുകള്‍; രോഗബാധിതര്‍ 17,728

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 646 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ 17,728 ആയി. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഇതുവരേയും കൊവിഡ് ബാധിച്ച് 127 പേരാണ് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 8256 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 3 പേര്‍ തെലുങ്കാനയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയവരാമ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ദുബായില്‍ നിന്നും തമിഴ്നാട്ടിലെത്തിയ അഞ്ച് പേര്‍ക്ക് ആദ്യ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ഫലം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിന്നീടുള്ള പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതി സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നേരത്തേയും സമാന സംഭവം സംസ്ഥാനത്ത് ഉണ്ടായിരുന്നു. ഫിലിപ്പെയിനില്‍ നിന്നും തമിഴ്നാട്ടിലെത്തിയവര്‍ക്കാരിയരുന്നു ആദ്യ പരിശോധനയില്‍ നെഗറ്റീവാവുകയും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തത്.

അതേസമയം ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 611 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഇതോടെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 9342 ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും പുരുഷന്മാരാണ്. 11217 പുരുഷന്മാര്‍ക്കും 6506 സ്ത്രീകള്‍ക്കും അഞ്ച് ട്രാന്‍സ്ജെന്റേഴ്സിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊവിഡ് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 6535 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ രോഗികകളുടെ എണ്ണം 1,45,380 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46 പേര്‍ രോഗ ബാധയെ തുടര്‍ന്ന മരണപ്പെട്ടതോടെ രാജ്യത്തെ മരണസംഖ്യയും ഉയര്‍ന്നിരിക്കുകയാണ്. 4167 പേരാണ് രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്.

Content Highlight: 646 new Covid cases reported in Tamil Nadu within 24 hours

LEAVE A REPLY

Please enter your comment!
Please enter your name here