ജൂൺ ഒന്നുമുതൽ ആരാധനാലയങ്ങൾ തുറക്കാൻ കർണാടക; പ്രധാനമന്ത്രിയുടെ അനുമതി തേടി

Karnataka Asks PM Modi To Allow Reopening Of Religious Places From June 1

ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകളുമായി കർണാടക സര്‍ക്കാര്‍. ജൂണ്‍ ഒന്നു മുതല്‍ ക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് നൽകി. അനുമതി ലഭിച്ചാല്‍ ജൂണ്‍ 1 ന് ആരാധനാലയങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ നിരവധി അനുമതികൾക്കായി കാത്തിരിക്കുകയാണെന്നും യെഡിയൂരപ്പ വ്യക്തമാക്കി. 

കൊവിഡ് ലോക്ഡൗണിൻ്റെ ഭാഗമായി മാര്‍ച്ച് അവസാനം മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം, കടകള്‍, മദ്യശാലകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നില്ല. ആളുകള്‍ കൂട്ടത്തോടെ എത്താന്‍ സാധ്യതയുള്ള സ്ഥലമായതിനാലാണ് നിയന്ത്രണത്തില്‍ ഇളവു നല്‍കാതിരുന്നത്. ക്ഷേത്രങ്ങള്‍ ജൂണില്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയും പറഞ്ഞിരുന്നു. 

content highlights: Karnataka Asks PM Modi To Allow Reopening Of Religious Places From June 1