പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കുന്നതാണ് സിപിഎം നയം; പി.കെ.ശശി

CPM MLA P K Sasi violates lockdown

പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാൽ ദ്രോഹിക്കുമെന്നതുമാണ് പാർട്ടി നയമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായ പി.കെ. ശശി. പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാർഡ് അംഗവും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ രാധാകൃഷണൻ്റെ നേതൃത്വത്തിൽ അന്‍പതോളം പേരാണ് മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നത്. ഇവര്‍ക്ക് അഭിവാദ്യം നല്‍കാനായി സംഘടിപ്പിച്ച യോഗത്തിനായിട്ടാണ് പി.കെ.ശശി എത്തിയത്.

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ പാലക്കാട് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ പരിപാടി സംഘടിപ്പിച്ചത്. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ഇരുപതിലധികം പേരേ പങ്കെടുപ്പിച്ചുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

content highlights: CPM MLA P K Sasi violates lockdown

LEAVE A REPLY

Please enter your comment!
Please enter your name here