ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ മാപ്പിനുള്ള അംഗീകാരത്തിനായി നേപ്പാൾ പാര്‍ലമെൻ്റില്‍ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവന്നു. ബില്ലിന് പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസും പിന്തുണ അറിയിച്ചു. ഇതോടെ ബിൽ പാസാകുമെന്ന് ഉറപ്പായി. സാധാരണനിലയില്‍ നേപ്പാള്‍ പാര്‍ലമെൻ്റിൽ ഒരു ഭരണഘടനാ ഭേദഗതി പാസാകാന്‍ ഒരു മാസമെടുക്കും. എന്നാല്‍ ഈ പ്രശ്‌നത്തിലെ വൈകാരികത കണക്കിലെടുത്ത് കീഴ് വഴക്കങ്ങള്‍ മാറ്റിവച്ച്, 10 ദിവസത്തിനുള്ളിൽ ബില്‍ പാസാക്കാനാണ് നേപ്പാൾ ഗവണ്‍മെൻ്റിൻ്റെ ശ്രമം.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ലിംപിയാധുര, കാലാപാനി എന്നിവിടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പ് ആണ് നേപ്പാള്‍ ഇറക്കിയത്. ഈ മൂന്ന് പ്രദേശങ്ങള്‍ 1962 ലെ ചൈനയുമായുള്ള യുദ്ധസമയം മുതല്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ഈ പ്രദേശങ്ങള്‍ നേപ്പാളിൻ്റെതാണെന്ന് അവകാശപ്പെട്ടും ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി കെ പി ഒലി പലതവണ രംഗത്തുവന്നിട്ടുണ്ട്. ഈ മാസം ആദ്യം പുതിയ മാപ്പിന് നേപ്പാള്‍ ഗവണ്‍മെൻ്റ് അംഗീകാരം നല്‍കിയപ്പോള്‍ ഏകപക്ഷീയം എന്നും ചരിത്രപരമായ വസ്തുതകളെ അവഗണിക്കുന്നത് എന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. ഇത്തരം അവകാശവാദങ്ങള്‍ ഇന്ത്യക്ക് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
content highlights: Nepal Parliament Set To Clear New Map Which Includes Indian Territory