തമിഴ്‌നാട്ടില്‍ 1,091 പേർക്ക് പുതുതായി കൊവിഡ്; ചെന്നെെയിൽ മാത്രം 809 പുതിയ കേസുകൾ

Third consecutive day of over 1k cases in Tamil Nadu

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഇന്ന് മാത്രം 1,091 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 809 പേരും ചെന്നൈയില്‍ നിന്നാണ്. 13 പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. സംസ്ഥാനത്ത് ഇതുവരെ 24,586 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് 536 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. 10,680 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് മാത്രം 7,176 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ  രാജ്യത്ത് 8,171 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. 204 പേര്‍ ഇതിനോടകം മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5,598 ആയി.

content highlights: Third consecutive day of over 1k cases in Tamil Nadu