മുംബൈ: ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച നിസര്‍ഗ, ന്യൂനമര്‍ദ്ദമായി മാറിയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി അലിബാഗില്‍ നിസര്‍ഗ തീരം തൊട്ടത്.
വന്‍ നാശനഷ്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. കാറ്റ് തീരം തൊട്ട അലിബാഗില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ വീടുകള്‍ക്ക് കേടുപാടു സംഭവിക്കുകയും, മരം കടപുഴകി വീഴുകയും ചെയ്തു. മുംബൈയില്‍ കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും സ്ഥിരി അത്ര വഷളായില്ല, താഴ്ന്ന പ്രദേശങ്ങളിലെ ചേരികളിലുള്ള വെള്ളക്കെട്ട് ജന ജീവിതത്തെ ബാധിച്ചു.
ശക്തിക്കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറിയ നിസര്‍ഗയുടെ സാന്നിധ്യത്താല്‍ മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിലും, മധ്യപ്രദേശിന്റെ ദക്ഷിണ ഭാഗങ്ങളിലും 24 മണിക്കൂര്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം തന്നെ, ദക്ഷിണ കൊങ്കണ്‍, ഗോവ, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലും അടുത്ത 12 മണിക്കൂര്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight: Super Cyclone nisarga turns Minor Pressure, Chances of Heavy rain in Mumbai expected