ചെന്നൈയിൽ വെച്ച് മലയാളി ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് തിരികെ മടങ്ങാനാകത്തതിലുള്ള മനോവിഷമത്തിലെന്ന് ആരോപണം. നാട്ടിലേക്ക് മടങ്ങുന്നതിന് ആയി സർക്കാരിൻ്റെ ഭാഗത്തു നിന്നും സഹായമൊന്നും ലഭിച്ചില്ലെന്ന് ആണ് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നത്. ബുധനാഴ്ച പുലർച്ചയോടു കൂടിയാണ് വടകര സ്വദേശിയായ ടി ബിനീഷ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി കേരളത്തിലേക്ക് വരാനിരുന്ന ഇദ്ധേഹത്തെ ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹോട്ട് സ്പോട്ടായ ചെന്നൈയിൽ നിന്നും ഇങ്ങോട്ട് വരേണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞതായാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. ഈ മനോവിഷമത്തിലാണ് ബിനീഷ് യാത്ര വേണ്ടെന്നു വെച്ചതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. മലയാളി സംഘടന വഴി കഴിഞ്ഞ മാസം 30 നാണ് ബിനീഷ് യാത്രാ പാസിന് അപേക്ഷിച്ചത്. പാസ് ലഭിച്ചതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപെട്ട ബസിൽ ബിനീഷിന് സൌകര്യമൊരുക്കിരുന്നു എങ്കിലും അവസാന നിമിഷം യാത്ര വെണ്ടെന്നു വെക്കുകയായിരുന്നു. മൂന്നു വർഷമായി ചെന്നൈയിലെ ചായക്കടകളിൽ ജോലി ചെയ്തുവരുകയായിരുന്ന ബിനീഷ്.നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി കൃഷ്ണയാണ് മകൾ. പ്രവീണയാണ് ഭാര്യ. സംഭവത്തിൽ സെവൻ വെൽസ് പോലീസ് കേസെടുത്തു.
Content Highlights; vadakara native committing suicide in chennai allegation against maniyoor panchayat