ലോകമെമ്പാടും കൊവിഡ് ബാധയെ പ്രതിരോധിക്കുന്നതിനിടയിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള വഴി തേടുകയാണ് ചൈനീസ് സർക്കാർ. ഷോപ്പിങ് വൌച്ചറുകൾ നൽകി കൊണ്ടാണ് ചൈനീസ് സർക്കാർ കൊവിഡ പ്രതിസന്ധിയെ മറികടക്കുന്നത്. 1.72 ബില്യൺ ഡോളർ മൂല്യമുള്ള ഷോപ്പിങ് വൗച്ചറുകളാണ് സർക്കാർ നൽകുന്നത്. 12.2 ബില്യൺ യുവാൻ്റെ കൂപ്പണുകളാണ് വിതരണം ചെയ്യുന്നത്. ഇതുവഴി ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുക എന്നാതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
14 ദിവസത്തെ കാലാവധിയാണ് ഷോപ്പിങ് വൗച്ചറുകൾക്കുണ്ടാകുക. ഷോപ്പിങ്, കാറ്ററിങ്, ടൂറിസം, വിനോദം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിലും വൗച്ചർ ഉപയോഗിക്കാം.ഇതിൻ്റെ ആദ്യഘട്ടമായി 3 മില്യൺ ഷോപ്പിങ് വൗച്ചറുകൾ ഓൺലൈൻ പ്ലാറ്റ്ഫോമായ ജെഡികോം വഴി വിതരണം ചെയ്തു.
Content Highlights; China forcing people to shop to overcome economic crisis