കൊവിഡ്; കോടതിയിൽ തുറന്ന വാദം ഉടൻ പുനഃരാരംഭിക്കില്ല

sitting does not have to start immediately in open court the supreme court

കൊവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ച കോടതിമുറികളിലെ വാദം കേൾക്കൽ ഉടൻ തുടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കി. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍  ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ഡൽഹിയിലെ സ്ഥിതി കൂടി രൂക്ഷമാകുന്നത് കണക്കിലെടുത്താണ് ശുപാർശ. ജൂൺ അവസാനം സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും. 

കോടതികൾ തുറന്ന് പ്രവർത്തിക്കണമെന്ന് സുപ്രിം കോടതി ബാർ അസോസിയേഷനും, അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ്സ് അസോസിയേഷനും നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നു സ്ഥിതി വിലയിരുത്താൻ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തുറന്ന കോടതിയിൽ ഉടൻ സിറ്റിംഗ് തുടങ്ങേണ്ടതില്ലെന്ന തീരുമാനം എടുത്തത്. വീഡിയോ കോൺഫറൻസിലൂടെ കേസുകൾ കേൾക്കാനുള്ള നടപടികൾ തുടരും.

content highlights: sitting does not have to start immediately in open court the supreme court