മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർഷകരെ കടക്കെണിയിലാക്കി; ശശി തരൂർ

‘Unplanned lockdown is worsening farmers’ condition’: Shashi Tharoor

ഇന്ത്യയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർഷർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർഷകരുടെ അവസ്ഥ കൂടുതൽ വഷളാക്കുകയാണ് ചെയ്തതെന്നും കർഷകരെ കടക്കെണിയിലേക്ക് തള്ളിവിട്ടെന്നും ശശി തരൂർ ട്വിറ്ററിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ കൊവിഡ് പാക്കേജിൽ കർഷകർക്കായി ഒന്നും തന്നെയില്ലെന്നും അവർക്ക് സഹായം ആവശ്യമാണെന്നും തരൂർ പറഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം അവസാന വിളവെടുപ്പിൽ ലാഭമുണ്ടാക്കാൻ കർഷകർക്ക് കഴിഞ്ഞില്ല. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നേരിട്ട് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങിക്കണമെന്നും ഇതുവഴി ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: ‘Unplanned lockdown is worsening farmers’ condition’: Shashi Tharoor