വിദേശത്ത് നിന്ന് സംസ്ഥാനത്തേക്കു തിരികെയെത്തുന്നതിനായി അനുമതി കാത്തുകിടക്കുന്നത് 407 ചാർട്ടേഡ് വിമാനങ്ങൾ

407 chartered flights await permission; 1.25 lakh people waiting to return

വിദേശത്തു നിന്നും സംസ്ഥനത്തേക്ക് വരുന്നതിനായി അനുമതി കാത്തു കിടക്കുന്നത് 407 ചാർട്ടേഡ് വിമാനങ്ങളാണ്. 407 വിമാനങ്ങളിലായി ഗൾഫിൽ നിന്നടക്കം ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് തിരികെയെത്തുന്നത്. മൂന്നൂറോളം ചാർട്ടേഡ് വിമാനങ്ങൾ ഉടനെത്തുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനെ അറിയിച്ചു. ഇതിൽ അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിലാളുകൾ എത്തുമെന്നാണ് സൂചന.

വിമാനം വരുന്നതിന് മൂന്ന് ദിവസം മുൻപ് മാത്രമാണ് യാത്രക്കാരുടെ പട്ടിക അതത് എംബസികൾ സർക്കാരിന് കൈമാറുക. മടങ്ങി എത്തുന്നവരിൽ 64 ശതമാനം ആളുകളും തിരുവന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, കണ്ണൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങീ ഏഴ് ജില്ലകളിൽ നിന്നുമുള്ള ആളുകളാണ്. ഈ ജില്ലകളിലെല്ലാം ക്വാറൻ്റൈൻ നടപടികൾ ശക്തമാക്കുവാനും സർക്കാർ തീരുമാനിച്ചു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായവർക്ക് നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിനും വീടുകളിൽ കഴിയുന്നവർ ക്വാറൻ്റൈൻ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനും തദ്ധേശ സ്ഥാപനങ്ങൾക്കും പോലീസിനും സർക്കാർ നിർദേശം നൽകി.

തിരിച്ചെത്തുന്നവരിൽ 64 ശതമാനവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ദുർബല വിഭാഗത്തിൽ പെട്ടവരാണ്. ഇവരെ വിമാനത്താവളത്തിൽ തന്നെ ദ്രൂത പരിശോധനയ്ക്ക് വിധേയമാക്കണമെന്ന കാര്യവും പരിഗണിക്കും. തിരിച്ചെത്തിയവരിൽ യുഎഇ, ഖത്തർ, സൌദി, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 665 പേരും ഐസോലേഷനിലാണ്

Content Highlights; 407 chartered flights await permission; 1.25 lakh people waiting to return