സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി; 10 സിനിമകളുടെ ഇന്‍ഡോര്‍ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ലോക്ക്ഡൗണ്‍ മൂലം മുടങ്ങി പോയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിച്ചതോടെ ചിത്രീകരണം ആരംഭിച്ചു. അവസാന ഘട്ടത്തിലെത്തിയ 10 സിനിമകളുടെ ഇന്‍ഡോര്‍ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌ക്രിപ്റ്റിലടക്കം മാറ്റം വരുത്തിയാണ് രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചത്.

ലോക്ക്ഡൗണ്‍ വന്നത് മൂലം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട സിനിമാ മേഖലയില്‍ താരങ്ങളുടെ പ്രതിഫലം കുറക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാംന എടുക്കാത്തതില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അതൃപ്തി അറിയിച്ചു. താരങ്ങള്‍ 25 ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് പ്രൊഡ്യൂസര്‍മാരുടെ ആവശ്യം. പ്രധാന സാങ്കേതിക പ്രവര്‍ത്തകരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

പരമാവധി 50 പേര്‍ എന്ന കണക്ക് മുന്‍നിര്‍ത്തിയാണ് ചിത്രീകരണത്തിനുള്ള അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ചിത്രീകരണം പുരോഗമിപ്പിക്കാന്‍ എന്ന കര്‍ശന നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇന്‍ഡോര്‍ ഷൂട്ടിങ്ങില്‍ സിനിമ ചിത്രീകരണത്തിന് പരമാവധി 50 പേരും, സീരിയലിന് 25 പേര്‍ക്കുമാണ് അനുമതി.

Content Highlight: Film, Serial shooting resumes in Kerala with Covid protocol