കൊച്ചി: ലോക്ക്ഡൗണിന് ശേഷം വൈദ്യുതി ബില്‍ അമിതമായി ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്്ച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാടെടുത്തത്.
ലോക്ക് ഡൗണ്‍ കാലത്ത് ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചെന്നായിരുന്നു കെഎസ്ഇബിയുടെ വാദം. എന്നാല്‍, കെഎസ്ഇബിയുടെ ബില്ലിംഗില്‍ അശാസ്ത്രീയതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ബില്ലിംഗ് രീതിയില്‍ യാതൊരു അശാസ്ത്രീയതയുമില്ലെന്നായിരുന്നു കെഎസ്ഇബി കോടതിയെ ബോധിപ്പിച്ചത്.
കൂടിയ ബില്ലില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങളടക്കം രംഗത്ത് വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. പ്രതിപക്ഷവും ഇതിനെതിരെ പ്രതികരിച്ചിരുന്നു. അതേസമയം, ആരുടെയെങ്കിലും ബില്‍ അകാരണമായി കൂട്ടിയിട്ടുണ്ടെങ്കില്‍ അടുത്ത ബില്ലില്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
Content Highlight: Kerala High Court on KSEB’s action of additional electricity bill