സുശാന്തിൻ്റെ മൃതദേഹത്തിൻ്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മഹാരാഷ്ട്ര സെെബർ സെൽ; നടപടി എടുക്കുമെന്ന് മുന്നറിയിപ്പ്

Maharashtra Cyber Cell Warns Against Circulating 'Disturbing' Pictures of Sushant Singh Rajput

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മൃതദേഹത്തിൻ്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര സൈബര്‍ സെല്‍. സെെബർ സെല്ലിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻ്റിലിൽ ആണ് ഈക്കാര്യം അറിയിച്ചത്. 

അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിൻ്റെ ചിത്രങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി മഹാരാഷ്ട്ര സെെബർ സെല്ലിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരം ചിത്രങ്ങൾ നിയമപരമായ മാർഗനിർദേശങ്ങൾക്കും കോടതി നിർദേശങ്ങൾക്കും എതിരാണെന്നും നടപടി എടുക്കുമെന്നും മഹാരാഷ്ട്ര സെെബർ സെൽ ട്വിറ്ററിൽ വ്യക്തമാക്കി. 

ഞായറാഴ്ച ഉച്ചയ്ക്കാണ് ബാന്ദ്രയിലെ അപ്പാർട്ട്മെൻ്റിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

content highlights: Maharashtra Cyber Cell Warns Against Circulating ‘Disturbing’ Pictures of Sushant Singh Rajput