ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് നിയന്ത്രണം കടുപ്പിച്ചു. ബുധനാഴ്ച്ച മാത്രം 31 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവാണെന്നാണ് സൂചന.
രണ്ടു മാസങ്ങളുടെ ഇടവേളക്ക് ശേഷം 137 കേസുകളാണ് ആകെ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ, നിയന്ത്രണങ്ങളുടെ ഭാഗമായി തലസ്ഥാനമായ ബെയ്ജിങ്ങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി. സ്‌കൂളുകള്‍ നേരത്തെ തന്നെ അടച്ചിരുന്നു. ഗതാഗതവും പ്രദേശത്ത് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും വിലക്കിയിട്ടുണ്ട്.
ബെയ്ജിങ്ങിലെ ഭക്ഷണ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് രണ്ടാംഘട്ടത്തില്‍ രോഗം പടര്‍ന്നിരിക്കുന്നത്. ഇതോടെ മാര്‍ക്കറ്റ് അടച്ചുപൂട്ടി. പുതിയ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്ന് സംശയിക്കുന്ന 1000ത്തോളം പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. കഴിഞ്ഞ 6 ദിവസങ്ങള്‍ക്കുള്ളിലാണ് കൂടുതല്‍ കൊവിഡ് കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധന. നഗരത്തില്‍ വീണ്ടും ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചൈനീസ് അതികൃതര്‍ വ്യക്തമാക്കി.
Content Highlight: China on Second wave of Covid 19, 1200 flights cancelled