പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യ ; ബോളിവുഡ് താരം സുശാന്ത് സിഗിൻ്റെ മരണത്തിൽ മനം നോന്താണെന്ന് സൂചന

15 nyears old girl commite suicide after sushant singh rajputs death

പതിനഞ്ച് വയസ്സുള്ള പെൺകുട്ടി ജീവനൊടുക്കിയത് ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തിൽ മനം നൊന്താണെന്ന് സൂചന. പെൺകുട്ടിയുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പക്ഷേ ഡയറിയിൽ സുശാന്ത് സിംഗിനെ വളരെയധികം ഇഷ്ടമായിരുന്നു എന്ന് പെൺകുട്ടി കുറിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. പോർട്ട്ബ്ലയറിലെ ആൻഡമാൻ നിക്കോബാരിലാണ് ജൂൺ 17 ന് പതിനഞ്ചുകാരി പെൺകുട്ടി ആത്മഹത്യ ചെയ്തത്. ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുതിനെ തൂങ്ങിമരിച്ച നിലയിൽ കാണപെട്ടത്.

സുശാന്ത് സിംഗിനെ കുറിച്ച് ധാരാളം കാര്യങ്ങളാണ് പെൺകുട്ടി ഡയറിയിൽ കുറിച്ചിരുന്നത്. നടനെ വളരെയധികം പെൺകുട്ടി ഇഷ്ടപെട്ടിരുന്നതായാണ് ഈ ഡയറിക്കുറിപ്പ് സൂചിപ്പിക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച്, കഴിഞ്ഞ കുറെ ദിവസങ്ങളായി പെൺകുട്ടി വളരെയധികം വിഷാദത്തിലായിരുന്നു എന്നാണ്. ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡിജിപി ദീപേന്ദ്ര പതക് പറഞ്ഞു. സുശാന്തിൻ്റെ മരണവുമായി ബന്ധപെട്ട് നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഉത്തർപ്രദേശിലെ ബെറേലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും തൂങ്ങി മരിച്ചിരുന്നു.

Content Highlights; 15 nyears old girl commite suicide after sushant singh rajputs death