എച്ച്1 ബി വിസ ഒരു വർഷത്തേക്ക് നൽകില്ലെന്ന് അമേരിക്ക; ഐടി മേഖലയിലെ ഇന്ത്യക്കാരെ ബാധിക്കും

Trump Suspends Entry of Certain Foreign Workers Despite Business Opposition

മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെ ജോലിയിൽ നിയമിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എച്ച് 1 ബി, എച്ച് 2 ബി, എല്‍ വിസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല. ഐടി മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പുതിയ തീരുമാനം ദോഷകരമായി ബാധിക്കും. കൊവിഡ് വ്യാപനം മൂലം തിരിച്ചടി നേരിട്ട സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് വെെറ്റ്ഹൌസ് വ്യക്തമാക്കി. ഇതോടെ അഞ്ചേകാൽ ലക്ഷം തൊഴിൽ അവസരങ്ങൾ അമേരിക്കൻ പൌരൻമാർക്ക് ലഭിക്കും. എന്നാൽ ഇപ്പോൾ യു.എസിൽ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. 

പ്രസിഡൻ്റിൻ്റെ പ്രഖ്യാപനത്തിനെതിരെ വ്യാപാര വ്യവസായ വൃത്തങ്ങളിൽ നിന്ന് എതിർപ്പ് ഉയരുന്നുണ്ട്. സമ്പദ് വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ തീരുമാനം എന്ന് പ്രമുഖ ടെക് കമ്പനികളും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സും അടക്കം പ്രതികരിച്ചു. വിദഗ്ധ തൊഴിലാളികൾക്കാണ് എച്ച് 1ബി വിസകൾ അനുവദിക്കുക. മാനേജർമാരെയടക്കം അമേരിക്കയിലേക്കു സ്ഥലം മാറ്റാനാണ് എൽ വിസ ഉപയോഗിക്കുന്നത്. ഇതോടെ ഒരു കമ്പനിയില്‍ നിന്നും മാനേജര്‍മാരെ ഉള്‍പ്പെടെ അമേരിക്കയിലേക്ക് സ്ഥലം മാറ്റാനാവില്ല. ഇന്ത്യയിലും ധാരാളം പേർ ഈ വിസയിൽ ജോലി ചെയ്യുന്നുണ്ട്. ഇന്‍ഫോസിസും ടിസിഎസും പോലെ അമേരിക്കയില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇതോടെ ഇപ്പോഴുള്ള ഒഴിവുകളിൽ തദ്ദേശിയരെ നിയമിക്കേണ്ടിവരും. 

content highlights: Trump Suspends Entry of Certain Foreign Workers Despite Business Opposition