ചൈനീസ് നിർമ്മിത വൈദ്യുത മീറ്ററുകൾക്ക് നിരോധനം ഏർപെടുത്തി ഉത്തർപ്രദേശ് സർക്കാർ

yogi adhithyanath govt. bans use of china made electricity meters

ചൈനീസ് നിർമ്മിത വൈദ്യുത മീറ്ററുകൾക്ക് നിരോധനം ഏർപെടുത്തി ഉത്തർപ്രദേശ് സർക്കാർ. ഉപയോഗമില്ലാതിരിന്നിട്ടും വൈദ്യുതി ചാർജ് വർധിച്ചതാണ് ചൈനീസ് മീറ്ററുകൾ ഒഴിവാക്കാനുള്ള കാരണമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ ഇന്ത്യ-ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് മീറ്ററുകൾ ഒഴിവാക്കിയതെന്നാണ് സൂചന. സംസ്ഥാനത്താകെ ചൈനീസ് മീറ്ററുകൾ സ്ഥാപിക്കുന്നതും സർക്കാർ നിരോധിച്ചതായി വൈദ്യുതി വകുപ്പ് വ്യക്തമാക്കി.

വൈദ്യുതി വകുപ്പ് കഴിഞ്ഞ ഒരു വർഷമായി നല്കിയ ചൈനീസ് ഉപകരണങ്ങളുടെ ഓർഡറുകളുടെയും കരാറുകളുടെയും വിശദ വിവരങ്ങൾ സർക്കാർ തേടി. ഈ നടപടിയെ അഭിനന്ദിച്ച് കൊണ്ട് ആൾ ഇന്ത്യ പവർ എൻജിനീയേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ശൈലേന്ദ്ര ദുബേ രംഗത്തെത്തി. ചൈനീസ് ഉപകരണങ്ങൾക്ക് വിലകുറവാണെങ്കിലും ഗുണനിലവാരമില്ലെന്നും, രാജ്യത്തിന് ആവശ്യമായ ഉപകരണങ്ങൾ ആത്മനിർഭർ ഭാരതിൽ ഉൾപെടുത്തി ഭെൽ നിർമ്മിക്കണമെന്നും അദ്ധേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ചൈനീസ് ആപ്പുകൾ ഒഴിവാക്കാൻ ഓഫീസർമാർക്ക് നിദേശം നൽകിയിരുന്നു.

Content Highlights; yogi adhithyanath govt. bans use of china made electricity meters

LEAVE A REPLY

Please enter your comment!
Please enter your name here