ന്യൂഡല്‍ഹി: ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അറിയാം, അതുപോലെ ആവശ്യമെങ്കിലും തിരിച്ചടിക്കാനും’- പ്രതിമാസ റേഡിയ പരിപാടിയായ മന്‍ കീ ബാത്തിന്റെ അറുപത്തിയാറാമത് എപ്പിസോഡിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ ശക്തിയും സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും ലോകം കണ്ടു. അതേസമയം, നമ്മുടെ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ആരെയും അനുവദിക്കില്ലെന്നത് കണ്ടതാണ്. നമ്മുടെ സമഗ്രതയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് ഉചിതമായ മറുപടി നല്‍കി’- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രധാന ലക്ഷ്യം ആത്മനിര്‍ഭര്‍ ഭാരത് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം രാജ്യം അണ്‍ലോക്ക് ഘട്ടത്തിലാണ്. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മണ്‍സൂണും കോവിഡും കൂടുതല്‍ ശ്രദ്ധയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
‘ഈ വര്‍ഷത്തിന്റെ പകുതി കഴിഞ്ഞു. മാന്‍ കി ബാത്തില്‍, നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ ദിവസങ്ങളില്‍ ആളുകള്‍ സാധാരണയായി ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത് 2020 എപ്പോള്‍ അവസാനിക്കുമെന്നാണെന്നും മോദി പറഞ്ഞു. കൊറോണ വൈറസ്, ആംഫണ്‍ ചുഴലിക്കാറ്റ്, വെട്ടുക്കിളികള്‍, അതിര്‍ത്തിയിലെ സ്ഥിതി എന്നിവ കാരണം നിരവധി വെല്ലുവിളികളുടെ ഒരു വര്‍ഷമാണെന്ന് അവര്‍ കരുതുന്നതായും പ്രധാനമന്ത്രി ചൂണ്ടികാട്ടി.
People are commonly talking about one thing- when will 2020 end. They feel it has been a year of many challenges. There could be any number of challenges but our history shows that we've always overcome them. We've emerged stronger after challenges: PM Modi in #MannKiBaat pic.twitter.com/eqIFmfAVzV
— ANI (@ANI) June 28, 2020
‘നിരവധി വെല്ലുവിളികള്‍ ഉണ്ടാകാം, പക്ഷേ നമ്മള്‍ എല്ലായ്‌പ്പോഴും അവയെ മറികടന്നുവെന്ന് നമ്മുടെ ചരിത്രം കാണിക്കുന്നു. വെല്ലുവിളികള്‍ക്കുശേഷം നമ്മള്‍ കൂടുതല്‍ ശക്തരായി. നമ്മുടെ ശക്തമായ സാംസ്‌കാരിക ധാര്‍മ്മികതയുടെ കരുത്തില്‍ നയിക്കപ്പെടുന്ന ഇന്ത്യ വെല്ലുവിളികളെ വിജയമാക്കി മാറ്റി’- പ്രധാനമന്ത്രി പറഞ്ഞു.മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവു ജന്മദിനമായ ഇന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
Content Highlight: PM Modi on Chinese invasion to Indian territory on Man Ki Bath