ചെെനയിൽ പുതിയ ഇനം വെെറസിനെ കണ്ടെത്തി; പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

Flu virus with 'pandemic potential' found in China

ചെെനയിൽ അപകടകരമായ ജനിതക ഘടനയോടു കൂടിയ പുതിയ ഇനം വെെറസിനെ കണ്ടെത്തി. യുഎസ് ശാസ്ത്ര ജേർണലായ പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേർണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. നിലവിൽ വെെറസ് ഭീഷണി ഇല്ലെങ്കിലും മുൻകരുതൽ ഇല്ലെങ്കിൽ മനുഷ്യരിലേക്ക് പകരാനും കൊറോണ വെെറസ് പോലെ വ്യാപിക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. നോട്ടിങാം സർവകലാശാലയിലെ പ്രൊഫസർ കിൻ-ചൌ-ചാങിൻ്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

പന്നിപ്പനിയുടെ വർഗത്തിൽ പെട്ട വെെറസാണ് പുതുതായി തിരിച്ചറിഞ്ഞത്. ജി1  എന്നി പേരു നൽകിയ ഈ വെെറസ് 2009ൽ ലോകത്ത് പടർന്നു പിടിച്ച എച്ച്1എൻ1 വെെറസിനോട് സാമ്യമുള്ളതാണ്. പുതിയ വെെറസ് ആയതിനാൽ മനുഷ്യർക്ക് പ്രതിരോധ ശേഷി ഉണ്ടാവാൻ സാധ്യതയില്ലെന്നും നിലവിലുള്ള വാക്സിനുകൾ വെെറസിൽ നിന്ന് സംരക്ഷണം നൽകില്ലെന്നും പഠനം പറയുന്നു. ഗവേഷണത്തിൽ പങ്കെടുത്ത 10.4 ശതമാനം ആളുകൾക്ക് വെെറസ് പിടിപെട്ടിട്ടിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല. പന്നികളുമായി അടുത്തിടപെടുന്നവർ ശ്രദ്ധിക്കണമെന്നും ഗവേഷകർ പറയുന്നു. 

content highlights: Flu virus with ‘pandemic potential’ found in China