ഇറാൻ മെഡിക്കൽ ക്ലിനിക്കിൽ വൻ സ്ഫോടനം; 19 പേർ മരിച്ചു

19 killed, 6 injured after Explosion in Medical Clinic in Iran's Tehran

ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ മെഡിക്കൽ ക്ലിനിക്കിൽ ഉണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാതക ചോർച്ചമൂലമാണ് സ്ഥോടനം ഉണ്ടായതെന്ന് ടെഹ്റാൻ ഡെപ്യൂട്ടി ഗവർണർ ഹാമിദ് റസ ഗൌദർസി പറഞ്ഞു. സ്ഥോടനം നടക്കുന്ന സമയത്ത് ക്ലിനിക്കിൽ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 

കഴിഞ്ഞ ആഴ്ച ടെഹ്റാനിലെ സെൻസിറ്റീവ് മിലിട്ടറി സെെറ്റിന് സമീപം സ്ഫോടനം നടന്നിരുന്നു. ഗ്യാസ് സംഭരണ കേന്ദ്രത്തിലെ ടാങ്ക് തകർന്നതാണ് ഇതിന് കാരണമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 

content highlights: 19 killed, 6 injured after Explosion in Medical Clinic in Iran’s Tehran