ചെെനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും; സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് വിശദീകരണം

US FCC Classifies Huawei and ZTE as Security Threats, Cuts off Funding

ചെെനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ചെെനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്കയും രംഗത്തുവന്നു. ഹുവായ്, ZTC എന്നീ കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം. യു.എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷനാണ് ചെെനീസ് കമ്പനികൾ നിരോധിക്കുന്നതായി അറിയിച്ചത്. 

സുരക്ഷ അപകടങ്ങളിൽ നിന്ന് യു.എസ് നെറ്റ് വർക്കുകൾ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് എഫ്.സി.സി പറഞ്ഞു. ചെെനീസ് സെെനിക രഹസ്യാന്വേഷണ സർവ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്സൽ സർവീസ് ഫണ്ടിന് കീഴിലുള്ള പദ്ധതികളുടെ വിതരണത്തിൽ നിന്നും കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

content highlights: US FCC Classifies Huawei and ZTE as Security Threats, Cuts off Funding