മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ അപകീര്‍ത്തി പരാമര്‍ശം; ബിജെപി നേതാവിന് ലീഗല്‍ നോട്ടീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാളിനെതിരെ അപകീര്‍ത്തികരവും, തെറ്റായതുമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് വിഷ്ണു ദത്ത് ശര്‍മക്ക് ലീഗല്‍ നോട്ടീസ്. കമല്‍ നാഥിന് ചൈനയുമായി ബന്ധമുണ്ടെന്നും, ചൈനീസ് കമ്പനികളുടെ സാധനങ്ങള്‍ സംസ്ഥാനത്ത് തടഞ്ഞ് ചെറുകിട വ്യാപാരികളുടെയും നിര്‍മാതാക്കളുടെയും ഉപജീവനം തടഞ്ഞെന്നായിരുന്നു ആരോപണം. പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കമല്‍നാഥ് നോട്ടീസ് അയച്ചത്.

പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപകീര്‍ത്തികരമാണെന്ന് ലീഗല്‍ നോട്ടീസില്‍ ചൂണ്ടികാട്ടുന്നു. പാര്‍ട്ടിയെ നല്ലവനായി കാണിക്കാനുള്ള ശ്രമമാണ് വിഷ്ണു ദത്ത് നടത്തിയതെന്നും നോട്ടീസ് പറയുന്നു. നടത്തിയ പരാമര്‍ശങ്ങളില്‍ യാതൊരു തെളുവുമില്ലെന്നും വരുന്ന ഉപ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് നടത്തിയതെന്നും കമല്‍നാഥ് ചൂണ്ടികാട്ടി.

നിരുപാധികമായ ക്ഷമാപണവും വ്യക്തതയും പുറപ്പെടുവിച്ചില്ലെങ്കില്‍, നിയമപ്രകാരം ലഭ്യമായ പ്രകാരം സിവില്‍, ക്രിമിനല്‍ കേസുകളിലേക്ക് കടക്കുമെന്നും നിയമ പ്രകാരം തന്നെ മുമ്പോട്ടു പോകുമെന്നും ലീഗല്‍ നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Madhya Pradesh BJP Chief Gets Legal Notice For Remarks Against Kamal Nath