ലോക്ക്ഡൗൺ ലംഘിച്ച് ബീച്ച് യാത്ര; ന്യൂസിലൻഡ് ആരോഗ്യ മന്ത്രി രാജിവെച്ചു

New Zealand health minister David Clark resigns after breaking coronavirus lockdown

വിവാദങ്ങൾക്കൊടുവിൽ ന്യൂസിലൻഡ് ആരോഗ്യ മന്ത്രി ഡേവിഡ് ക്ലർക്ക് രാജിവെച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ നിയമം ലംഘിച്ചതിന് ഡേവിഡിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇദ്ധേഹം കൊവിഡിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌൺ ലംഘിച്ച് കുടുംബത്തോടൊപ്പം ബീച്ചിൽ പോയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വന്നത്.

കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രി എന്ന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് രാജ്യത്തെ ഞെട്ടിച്ചത്. മന്ത്രിയുടെ രാജി ആവശ്യപെട്ട് പ്രധാന മന്ത്രിക്ക് പ്രതിഷേധ കത്തുകളും ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി ജസീന്ത ആൻഡേഴ്സണിന് ഡേവിഡ് രാജിക്കത്ത് നൽകിയത്. ക്രിസ് ഹിപ്കിൻസിനെ പുതിയ ആരോഗ്യ മന്തിയായി പ്രധാന മന്ത്രി നിയമിച്ചു. കഴിഞ്ഞ മാസമാണ് ന്യൂസിലൻഡിനെ കൊവിഡ് മുക്ത രാജ്യമായി പ്രഖ്യാപിച്ചത്.

Content Highlights; New Zealand health minister David Clark resigns after breaking coronavirus lockdown