ദേശീയ സുരക്ഷാ നിയമം പാസാക്കിയതിന് പിന്നാലെ ഹോങ്കോങിൽ ആദ്യ അറസ്റ്റ് നടന്നു

ചെെനയുടെ വിവാദമായ ദേശീയ സുരക്ഷാ നിയമം പാസാക്കിയതിന് പിന്നാലെ ഹോങ്കോങിൽ നിയമപ്രകാരം ആദ്യ അറസ്റ്റ് നടന്നു. ബ്രിട്ടിഷ് ഭരണം അവസാനിച്ചതിൻ്റെ 23ാം വാർഷികത്തോടനുബന്ധിച്ച് നടന്ന റാലിയിൽ പങ്കെടുത്ത 10 പേരെയാണ് അറസ്റ്റ് ചെയ്തത്. 360തോളം പേരെ പൊലീസ് തടഞ്ഞുവെച്ചു. കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി 50 പേരിൽ കൂടരുതെന്ന നിർദേശം ലംഘിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ദേശീയ നിയമ പ്രകാരം ഇവർക്ക് ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാം. 

റാലിയിൽ ആയിരത്തിലധികം ആളുകൾ പങ്കെടുത്തിരുന്നു. ജല പീരങ്കി, ടിയർ ഗ്യാസ്, കുരുമുളക സ്പ്രേ എന്നിവ ഉപയോഗിച്ചാണ് റാലിക്കാരെ പൊലീസ് നേരിട്ടത്. അറസ്റ്റ് ചെയ്ത ഒരാളുടെ കെെവശം ‘ഹോങ്കോങ്ങിനു സ്വാതന്ത്യം’ എന്ന മുദ്യാവാക്യമുള്ള പതാക ഉണ്ടായിരുന്നു. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൾ ചെെനയുടെ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. 

content highlights: Protests greet the first day of Hong Kong’s new security laws