യുഎസിലെ വൻകിട കമ്പനിയായ ഇൻ്റൽ ജിയോയിലേക്ക് നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. ഇൻ്റലിൻ്റെ നിക്ഷേപ വിഭാഗമായ ഇൻ്റൽ ക്യാപിറ്റലാണ് 1894.5 കോടി രൂപ നിക്ഷേപിക്കുക. ഇതിലൂടെ 0.39 ശതമാനത്തിൻ്റെ ഉടമസ്ഥതാവകാശം ജിയോ പ്ലാറ്റ്ഫോമിൽ ഇൻ്റലിന് ലഭിക്കും. ലോക്ക് ഡൌണിന് ശേഷം 12 വിദേശ നിക്ഷേപമാണ് ജിയോയ്ക്ക് ലഭിച്ചത്.
ഫേസ്ബുക്ക്, കെ.കെ.ആർ, ജനറൽ അറ്റ്ലാൻ്റിക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളും ജിയോയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വിദേശ നിക്ഷേപം 1.17,588,45 കോടി രൂപയായി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോമിലുള്ള 25.09 ശതമാനം ഉടമസ്ഥതാവകാശമാണ് നിക്ഷേപക കമ്പനികൾക്ക് നൽകേണ്ടിവരിക.
content highlights: Intel Capital to invest Rs 1,894 crore in Jio Platforms