ജനപ്രിയ ഓൺലൈൻ ഗെയിമായ പബ്ജി നിരോധിച്ചു

Pakistan imposes temporary ban on PUBG

ജനപ്രിയ ഓൺലൈൻ ഗെയിമായ പബ്ജി പാകിസ്ഥാനിൽ താൽക്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷൻ മാനസിക, ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. പബ്ജി ഗെയിമിനുള്ള ഇന്‍റര്‍നെറ്റ് ആക്‌സസ് ആണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഗെയിമിനെ കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്താൻ ടെലികമ്മ്യൂണിക്കോഷൻ അതോറിറ്റി അറിയിച്ചു.

പബ്ജി ഗെയിം കളിച്ച് മിഷൻ പൂർത്തിയാക്കാനാകത്തതിൻ്റെ പേരിൽ കഴിഞ്ഞ മാസം മാത്രം 16 ലധികം ആളുകളാണ് ജീവനൊടുക്കിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് പബ്ജി നിരോധിക്കാൻ ലാഹോർ പോലീസ് ശുപാർശ ചെയ്തിരുന്നു. പബ്ജിയെ ക്കുറിച്ചുള്ള പരാതികൾ കേട്ട ലാഹോർ ഹൈക്കോടതി പാകിസ്താൻ ടെലികമ്മ്യൂണിക്കേഷൻ അതോറ്റിയോട് വിഷയത്തെ കുറിച്ച പഠിക്കാൻ ആവശ്യപെടുകയായിരുന്നു. കേസ് ഈ മാസം ഒൻപതിന് പരിഗണിക്കാനിരിക്കെയാണ് താത്ക്കാലികമായി പബ്ജി നിരോധിച്ചിരിക്കുന്നത്.

Content Highlights; Pakistan imposes temporary ban on PUBG