പബ്ജിക്ക് പിന്നാലെ തിരിച്ചു വരവിനൊരുങ്ങി ടിക്ക് ടോക്കും

TikTok Ready for Comeback

പബ്ജിക്ക് പിന്നാലെ ടിക്ക് ടോക്കും തിരിച്ചു വരവിനൊരുങ്ങുന്നു. ടിക്ക് ടോക്ക് ഇന്ത്യ ഹെഡ് നിഖിൽ ഗാന്ധി ജീവനക്കാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിനായി ടിക്ക് ടോക്കിന്റെ ഡാറ്റ സുരക്ഷയും സെക്യൂരിറ്റിയും വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ കമ്പനി ആരംഭിച്ചതായും കത്തിൽ പറയുന്നു.

ഡേറ്റ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങൾക്കുള്ളിൽ നിന്നു കൊണ്ടാകും പ്രവർത്തനമെന്നും കൂടാതെ ഇന്ത്യയിൽ ടിക്ക് ടോക്കിന് വലിയ വളർച്ച നേടാനാകുമെന്നും ടിക്ക് ടോക്ക് ഇന്ത്യ ഹെഡ് നിഖിൽ ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു പബ്ജി തിരിച്ചെത്തുന്ന വിവരം ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷൻ ഔദ്യോഗികമായി അറിയിച്ചിരുന്നത്. പുതിയ ഗോയിം പ്രാദേശി ചട്ടങ്ങൾ പാലിച്ചും ഉപഭോക്താക്കൾക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നുമാണ് പബ്ജി കോർപ്പറേഷൻ പറയുന്നത്.

ഉള്ളടക്കത്തിലുൾപെടെ അടിമുടി മാറ്റത്തോടെയാണ് പുതിയ പബ്ജി ഗെയിം അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കുന്ന കാര്യവും പബ്ജി ആലോചിക്കുന്നുണ്ട്. പബ്ജി കോർപ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയിൽ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ധേശിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ടിക്ക് ടോക്കും തിരിച്ചു വരാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുന്നത്.

Content Highlights; TikTok Ready for Comeback