സ്വകാര്യത ലംഘിച്ചു; ടിക് ടോകിനെതിരെ പരാതിയുമായി പന്ത്രണ്ട് വയസുകാരി

12-year-old girl sued TikTok over privacy infringement

വ്യക്തി വിവരങ്ങളുടെ ഉപയോഗവുമായി ബന്ധപെട്ട് ടിക് ടോകിനെതിരെ കേസ് നൽകി പന്ത്രണ്ടു വയസുകാരി. സ്വകാര്യതയുമായി ബന്ധപെട്ട പരാതി ആയതു കൊണ്ട് തന്നെ കേസുമായി ബന്ധപെട്ട് കുട്ടിയുടെ വിവരങ്ങൾ അജ്ഞാതമാക്കി വെക്കുന്നതിനാി കോടതി അനുവാദം നൽകി. കുട്ടിക്ക് വേണ്ടി ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കമ്മീഷ്ണറാണ് കോടതിയിൽ ഹാജരാകുന്നത്.

താൻ ഉൾപെടെയുള്ള ഉപയോക്താക്കളുടെ സ്വാകര്യത അവകാശങ്ങൾ എന്നിവ ടിക് ടോകിൽ ലംഘിക്കപെട്ടുവെന്നും പരിഹാരം കാണണമെന്നുമാണ് കുട്ടിയുടെ ആവശ്യമെന്ന് ബ്ലുംബെർഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ നിയമ നടപടി നേരിടുന്നുണ്ട്.

ടിക് ടോക് ഉപഭോക്തൃ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ പരിശോധിക്കുമെന്ന് കഴിഞ്ഞ വർഷം ജൂണിൽ യൂറോപ്യൻ യൂണിയൻ പറഞ്ഞിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷക്കും കമ്പനി ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നാണ് ടിക് ടോക് ആവർത്തിക്കുന്നത്.

Content Highlights; 12-year-old girl sued TikTok over privacy infringement