ടിക്ക് ടോക്കിനെ ഏറ്റെടുക്കാനൊരുങ്ങി വാൾമാർട്ടും, ഒറാക്കിളും

Donald Trump backs proposed TikTok deal with Oracle, Walmart

ചൈനീസ് ആപ്പായ ടിക്ക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി വാൾമാർട്ട്, ഒറാക്കിൾ തുടങ്ങിയ കമ്പനികൾ രംഗത്ത്. ഇവർക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഇടപാട് പൂർത്തിയായാൽ പുതിയ കമ്പനി ടെകസാസ് കേന്ദ്രമാക്കി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

പുതിയ കമ്പനി വരുന്നതോടെ 25000 ആളുകൾക്ക് ജോലി ലഭിക്കും. 500 കോടി ഡോളർ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവാക്കണമെന്ന് ആവശ്യപെട്ടിട്ടുള്ളതായും ട്രംപ് കൂട്ടിച്ചേർത്തു. ഒറാക്കിളും, വാൾമാർട്ടും ചേർന്ന് ടിക്ക് ടോക്കിന്റെ 20 ശതമാനം ഓഹരിയാണ് ഏറ്റെടുക്കുന്നത്. ഇടപാട് പൂർത്തിയായൽ ആപ്പിന്റെ അമേരിക്കയിലെ ഡാറ്റ സുരക്ഷ ഉൾപെടെയുള്ള കാര്യങ്ങൾ ഒറാക്കിളിന്റെ ഉത്തരവാദിത്തമാണ്. വാൾമാർട്ടാണ് ആപ്പിന്റെ വാണിജ്യ പങ്കാളി.

Content Highlights; Donald Trump backs proposed TikTok deal with Oracle, Walmart