ടിക് ടോകിന് അമേരിക്കയിൽ വിലക്ക് ഏർപെടുത്താനുള്ള എക്സിക്യൂട്ടീവ് ഓഡറിന് കോടതി വിലക്ക്

American judge blocks Commerce Department order set to ban TikTok from November 12

ചൈനീസ് വീഡിയോ ആപ്പായ ടിക് ടോകിന് അമേരിക്കയിൽ വിലക്ക് ഏർപെടുത്താനുള്ള എക്സിക്യൂട്ടീവ് ഓഡറിന് കോടതി വിലക്ക്. ഇന്ത്യയിലെ പോലെ ടിക് ടോക്കിനെ നിരോധിക്കാനുള്ള ഡൊണാൾഡ് ട്രംപ് സർക്കാർ നീക്കമാണ് കോടതി സ്റ്റേ ചെയ്തത്. അമേരിക്കയുടെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ടിക് ടോക് നിരേധിച്ച് ഇറക്കിയ ഓർഡർ നടപ്പാക്കുന്നതാണ് പെൻസിൽ വേനിയിലെ ജില്ലാ കോടതി തടഞ്ഞത്. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം നവംബർ 12 മുതൽ നിലവിൽ വരാനിരുന്ന ടിക് ടോക് നിരോധനമാണ് ഇപ്പോൾ സ്റ്റേ ചെയ്തത്.

പുതിയ നിയമം നടപ്പാക്കിയാൽ അമേരിക്കയിൽ ടിക് ടോക് പൂട്ടുന്നതിനു തുല്യമായിരിക്കുമെന്നാണ് കോടതി നിരീക്ഷണം. 700 ദശലക്ഷം ഉപയോക്താക്കൾ ഈ ആപ്പ് ആഗോള തലത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇവരിൽ 10 ദശലക്ഷം ആളുകളും അമേരിക്കയിലാണ്. അഞ്ച് കോടി ആളുകളെങ്കിലും ഇത് ദിവസവും ഉപയോഗിക്കന്നുണ്ടെന്ന് ജഡ്ജി വ്യക്തമാക്കി.

ആപ്പ് ഉപയോക്താക്കളാണ് നിരോധന ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങൾ ടിക് ടോകിലൂടെ പ്രശസ്തരായ ഇൻഫ്ലുവൻസർമാരാണെന്നും തങ്ങൾക്ക് ഫോളോവർമാരെ നഷ്ടപെടുമെന്നും അവർ കോടതിയെ ബോധ്യപെടുത്തി. പരാതിക്കാർക്ക് തങ്ങളുടെ അവസരം ഇല്ലാതാകുമെന്നും അവരുടെ സ്പോൺസർഷിപ്പ് നഷ്ടമാകുമെന്നുമുള്ള വാദം ജഡ്ജി അംഗീകരിച്ചു.

Content Highlights; American judge blocks Commerce Department order set to ban TikTok from November 12