കൊവിഡ് വൈറസ് ഗൂഢാലോചന എന്ന് ആരോപിച്ച് കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ച് ആയിരത്തിലധികം ആളുകൾ രംഗത്ത്. ഓസ്ട്രേലിയയിലാണ് സംഭവം. ഓസ്ട്രേലിയൻ ആരോഗ്യ മന്ത്രി ജെന്നി മിക്കകോസ് ആണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇത് വളരെ ദൌർഭാഗ്യകരമായ സംഭവമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വിക്ടോറിയ സംസ്ഥാനത്തെ കൊവിഡ് ബാധിത ഹോട്ട്സ്പോട്ടുകളിൽ ഉൾപെടുന്ന 1000 ത്തിലധികം ആളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് തയ്യാറാകാത്താത്. ഇവരിൽ വലിയൊരു വിഭാഗം ആളുകളും കൊറോണ വെറും ഗൂഢാലോചനയാണെന്നാണ് ആരോപിക്കുന്നത്.
കൊവിഡ് ടെസ്റ്റിന് വിസമ്മതിക്കുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ടാകാമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ചിലർ മറ്റ് പ്രദേശങ്ങളിൽ നിന്നും ടെസ്റ്റ് നടത്തിയവരാകാം എന്നും എന്താണ് ഇതിൻ്റെ കാരണമെന്നുള്ളത് കൃത്യമായ ഡാറ്റ വച്ച് പരിശോധിക്കുകയാണെന്നും, ഇതിൽ വലിയൊരു വിഭാഗം ആളുകളും കൊറോണ വൈറസ് ഗൂഢാലോചനയാണെന്ന വാദത്തിൽ ഉറച്ച് ടെസ്റ്റിന് വിസമ്മതിക്കുന്നതാണെന്ന് വ്യക്തമാണെന്നും മന്ത്രി അഭിപ്രായപെട്ടു.
തങ്ങളെ കൊറോണ വൈറസ് ബാധിക്കില്ലെന്ന് പറയുന്നവരോട് ഇത് വളരെ വേഗത്തിൽ പടരുന്ന വൈറസാണെന്നും, കുടുംബത്തിലും നിങ്ങളുടെ അയൽപക്കത്തെയും കമ്മ്യൂണിറ്റിയെയും എല്ലാം വളരെ വേഗത്തിൽ ബാധിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെ വിക്ടോറിയ സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ 24000 കൊവിഡ് ടെസ്റ്റുകൾ നടത്തിയതിൽ 66 പേർക്കും രോഗം സ്ഥിരീകരിച്ചു. മൊബൈൽ ടെസ്റ്റിംങ്ങ് സംവിധാനം സംസ്ഥാനത്തുട നീളം വിന്യസിച്ചു കൊണ്ടാണ് ടെസ്റ്റിംഗുകൾ നടത്തുന്നത്. ഏകദേശം 12 ഓളം സ്ഥലങ്ങളാണ് കൊവിഡ് വ്യാപന സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
Content Highlights; Victoria records 66 new coronavirus cases, thousands refuse testing in hotspot suburbs