കൊറോണ വൈറസിൻ്റെ ഉറവിടം കണ്ടെത്താൻ ചൈനയിലേക്ക് വിദഗ്ദ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

; WHO team to reach China to investigate the source of Corona Virus

കൊവിഡ് 19 മഹാമാരിക്ക് കാരണമായ സാർസ് കോവ് 2 എന്ന വൈറസിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ദ സംഘത്തെ ചൈനയിലേക്ക് അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. വൈറസിൻ്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ പ്രധാനപെട്ട കാര്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസിൻ്റെ ആവിർഭാവം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പൂർണ്ണമായും മനസ്സിലാക്കിയാൽ വൈറസിനെതിരെ ശക്തമായി പോരാടാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അഭിപ്രായപെട്ടു.

ചൈനയിലെ ലാബിൽ നിന്നാ‍ണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങൾക്കിടെയാണ് പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ചൈനയിലെ ലാബിൽ നിന്നുമാണ് വൈറസ് ഉണ്ടായതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിയോയും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് ചൈന നിഷേധിക്കുകയും ചെയ്തു. ചൈനയിൽ അജ്ഞാത കാരണങ്ങൾ കൊണ്ട് ന്യുമ്മോണിയ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതായി കാണിച്ചു കൊണ്ട് അറു മാസം മുൻപ് ചൈന ലോകാരോഗ്യ സംഘടനക്ക് അറിയിപ്പ് നൽകിയിരുന്നു. പിന്നീടാണ് ഇതിന് കാരണം നോവൽ കൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയത്.

Content Highlights; WHO team to reach China to investigate the source of Corona Virus