ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക

us foreign secratary discussed ladakh issue with vijayashankar

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതായി സൂചന. അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറെ ടെലിഫോണിലൂടെ ബന്ധപെട്ട് വിഷയങ്ങൾ ചർച്ച ചെയ്തതായാണ് സൂചന. വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ അതിർത്തി സന്ദർശനത്തിന് പിന്നാലെ ചൈനീസ് അതിർത്തിലെ സുരക്ഷ ഇന്ത്യ ശക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പ്രധാന മന്ത്രി ലഡാക്കിൽ നേരിട്ടത്തി സൈനികരെ കണ്ട് അതിർത്തിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയത്. ഗൽവാൻ താഴ്വരയിൽ ഉണ്ടായ സംഘർഷത്തിൽ ഇരുപത് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് രാജ്യത്താകെ ചൈനീസ് വിരുദ്ധ വികാരം ശക്തമായത്. വ്യക്തി വിവരങ്ങൾ ചോർത്തുന്നുവെന്ന് ആരോപിച്ച് 59 ചൈനീസ് ആപ്പുകളുടെ പ്രവർത്തനം ഇന്ത്യ നിരോധിച്ചിരുന്നു.

Content Highlights; us foreign secratary discussed ladakh issue with vijayashankar