ബെയ്ജിങ്: കൊവിഡ് മാഹാമാരിയുടെ ഭീതി ഒഴിയുന്നതിനു മുമ്പേ ചൈനയില്‍ മറ്റ് വൈറസുകളുടെ സാന്നിധ്യം ആശങ്കയാകുന്നു. ജൂണ്‍ മാസത്തില്‍ കൊവിഡിന്റെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്ത് ആഴ്ച്ചകള്‍ക്കുള്ളില്‍ പന്നികളില്‍ നിന്ന് പടരാന്‍ സാധ്യതയുള്ള പുതിയ തരം വൈറസും കണ്ടെത്തിയിരുന്നു. വൈറസിന്റെ മഹാമാരി പ്രഖ്യാപിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണ് രാജ്യത്ത് ബ്യൂബോണിക് പ്ലേഗിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
എലി വര്‍ഗ്ഗത്തില്‍പ്പെട്ട മാമറ്റിന്റെ മാംസം ഭക്ഷിച്ചകിന്‍ നിന്ന് പകര്‍ന്നെന്ന് സംശയിക്കുന്ന പ്ലേഗിനെ തുടര്‍ന്ന് കര്‍ശന ജാഗ്രതയാണ് രാജ്യത്തുടനീളം നല്‍കിയിട്ടുള്ളത്. ഖോവ്ഡ് പ്രവിശ്യയില്‍ രോഗ ലക്ഷണങ്ങളുമായെത്തിയ രണ്ട് സഹോദരങ്ങള്‍ക്ക് ജൂലൈ ഒന്നിന് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരീച്ചിരുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 146 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
മാമറ്റ് ഉള്‍പ്പെടെയുള്ള എലി വര്‍ഗത്തില്‍ പെട്ട ജീവികളുടെ ശരീരത്തിലെ ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗബാധയുണ്ടായി 24 മണിക്കൂറിനകം രോഗിയുടെ മരണം സംഭവിക്കാമെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്ഒ)പറയുന്നു. പാകം ചെയ്യാത്ത മാമറ്റ് മാംസം ഭക്ഷിച്ചതിനെ തുടര്‍ന്ന് ബയാന്‍-ഉല്‍ഗി പ്രവിശ്യയില്‍ ദമ്പതിമാര്‍ ഒരു കൊല്ലം മുമ്പ് രോഗം ബാധിച്ച് മരിച്ചിരുന്നു. 2020 അവസാനം വരെ മുന്‍കരുതല്‍ തുടരണമെന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ അറിയിച്ചു. മനുഷ്യരില്‍ പ്ലേഗ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Content Highlight: China Declares level 3 alert after confirm Bubonic Plague presence on two men