എന്താണ് ഡിപ്ലോമാറ്റിക് ബാഗ്? (വീഡിയോ)

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത വാക്കുകളില്‍ ഒന്ന് ഡിപ്ലോമാറ്റിക് ബാഗേജ് എന്നതാവും. ഏറെ പേര്‍ ഈ പദത്തിന്റെ വിശദീകരണം തേടി ഗൂഗിളിലും തിരഞ്ഞിട്ടുണ്ടാവും. എങ്കില്‍, എന്താണ് ഡിപ്ലോമാറ്റിക് ബാഗ്? കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണമടക്കമുള്ള വസ്തുക്കള്‍ പരിശോധനകളില്ലാതെ കടത്താന്‍ സഹായിക്കുന്ന എന്ത് നിയമ പരിരക്ഷയാണ് ഡിപ്ലോമാറ്റിക് ബാഗുകള്‍ നല്‍കുന്നത്?

നയതന്ത്ര പ്രതിനിധികള്‍ക്ക് ഉള്ളതു പോലെ തന്നെയുള്ള നിയമപരിരക്ഷയാണ് ഡിപ്ലോമാറ്റിക് ബാഗിനുമുള്ളത്. അധികൃതരുടെ വ്യക്തമായ നിര്‍ദ്ദേശമില്ലാതെ പരിശോധനക്ക് വിധേയമാക്കാനോ, എക്‌സ് റേ മെഷീന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാനോ പോലുമുള്ള അനുവാദമില്ല. പ്രത്യേക രൂപമോ, ഭാരക്കണക്കോ ബാധകമല്ല. ആകെ വേണ്ടത് പുറമേ ഡിപ്ലോമാറ്റിക് ബാഗേജ് എന്നെഴുതിയിരിക്കണെന്നു മാത്രം.അതുകൊണ്ട് തന്നെ നിയമവിരുദ്ധമായ പല കള്ളത്തരങ്ങള്‍ക്കും ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിക്കു്‌നനുണ്ട്.

ക്രിമിനല്‍ നടപടി ക്രമങ്ങളില്‍ നിന്ന് ഇവ മുക്തമായത് കൊണ്ട് തന്നെ കള്ളക്കടത്തിന് ഏറ്റവും എളുപ്പ വഴിയായി പലരും ഡിപ്ലോമാറ്റിക് ബാഗേജിന്റെ സഹായം ഇനിയും തേടിയേക്കാം.

Content Highlight: What is Diplomatic Bag or Diplomatic Pouch