ഇന്ത്യയിൽ ദൂരദർശൻ ഒഴികെയുള്ള എല്ലാ സ്വകാര്യ വാർത്താ ചാനലുകളുടെയുെ സംപ്രേക്ഷണം നേപ്പാളിൽ തടഞ്ഞു. നേപ്പാളിൻ്റെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്നാൽ ദൂരദർശൻ ചാനലിന് വിലക്കേർപെടുത്തിയിട്ടില്ല. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപെടുത്തിയ ഭൂപടത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇന്ത്യയിലെ സ്വകാര്യ വാർത്ത ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞ നടപടി നേപ്പാളിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി പികെ ശർമ്മ ഒലി സർക്കാരിനെതിരെ ഇന്ത്യൻ മാധ്യമങ്ങൾ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും കുറ്റപെടുത്തി.
ഉപപ്രധാനമന്ത്രിയും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വക്താവുമായ നാരായൺ കാജി ശ്രേസ്തയുടെ ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെയുള്ള പ്രസ്താവനക്ക് പിന്നാലെയാണ് നേപ്പാളിൽ കേബിൾ ടിവി സേവനം നൽകുന്ന മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ ഇന്ത്യൻ വാർത്താ ചാനലുകൾ പ്രേക്ഷണം ചെയ്യെണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളിനെ അവതരിപ്പിക്കുന്ന രീതി അവിശ്വസിനീയമാണെന്നും നേപ്പാളിനും പ്രധാനമന്ത്രിക്കുമെതിരെ ഇന്ത്യൻ മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുകയാണെന്നും നാരായൻ കാജി അഭിപ്രായപെട്ടു. ചൈനീസ് പാകിസ്ഥാനി വാർത്താ ചാനലുകൾക്ക് വിലക്ക് ഏർപെടുത്തിയിച്ചില്ല. അവയുടെ സംപ്രേക്ഷണം ഇപ്പോഴും തുടരുന്നുണ്ട്.
Content Highlights; nepals cable operators remove indian news channels