ഇന്ത്യ- ചൈന സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി

Rahul Gandhi again targets PM Modi over India- China face off

ജൂൺ 15 ന് ഗാൽവാൻ താഴ്വരയുലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപെട്ട് ഒരു ഓണലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനം പങ്കു വെച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ ട്വീറ്റ്.

‘മോദിജിയുടെ ഭരണകാലത്ത് ഭാരത മാതാവിൻ്റെ പുണ്യഭൂമി ചൈന കയ്യേറാൻ മാത്രം എന്താണ് സംഭവിച്ചത്’ എന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്. അതിർത്തി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെരെ നിരവധി തവണ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ജൂൺ 15 ന് നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. തുടർന്ന് കമാൻഡർ തലത്തിലും പ്രത്യേക പ്രതിനിധി തലത്തിലും പല ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് സേനാ പിന്മാറ്റത്തിന് ചൈന തയ്യാറായത്.

Content Highlights; Rahul Gandhi again targets PM Modi over India- China face off